പാലാ : സൂര്യാനഗർ റസിഡന്റ്‌സ് അസോസിയേഷൻ,വെള്ളപ്പാട്, കുടുംബശ്രീയുമായി ചേർന്ന് നഗരസഭാ കൗൺസിലർ മിനി പ്രിൻസിന്റെ നേതൃത്വത്തിൽ വനിതാദിനാചരണത്തിന്റെ ഭാഗമായി ഇന്നലെ രാത്രി യാത്ര നടത്തി. അസോസിയേഷൻ ഭാരവാഹികളായ അഡ്വ. ഗീതാ ജോബി, ബീനാ അനിൽകുമാർ, ലീലാ വിജയപ്പൻ തുടങ്ങിയവർ പങ്കെടുത്തു. പാലാ വെള്ളാപ്പാട് മുതൽ ളാലം പാലം വരെയും തിരിച്ചുമാണ് രാത്രി നടത്തം നടത്തിയത്.