രാജമറ്റം: കൂരമറ്റം ദി നാഷണൽ പബ്ലിക് ലൈബ്രറി ആൻഡ് റീഡിംഗ് റൂം വജ്ര ജൂബിലി കെട്ടിടത്തിന്റെ ഉദ്ഘാടനം 15ന് ഉച്ചക്കഴിഞ്ഞ് 4ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിക്കും. പ്രസിഡന്റ് പ്രമോദ് മാത്യു കയ്യാലപ്പറമ്പിൽ അദ്ധ്യക്ഷത വഹിക്കും. ഡോ. എൻ. ജയരാജ് എം.എൽ.എ മുഖ്യസന്ദേശം നല്കും. സിനിമാതാരം ആശ അരവിന്ദ് ആദരിക്കൽ ചടങ്ങ് നിർവഹിക്കും. സെക്രട്ടറി മാത്യു ഫിലിപ്പ് വട്ടമണ്ണിൽ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് മെമ്പർ ജെസിമോൾ മനോജ്, വാകത്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ബി പ്രകാശ് ചന്ദ്രൻ, രാജമറ്റം തിരുഹൃദയപള്ളി വികാരി ഫാ.ജെയിംസ് കുടിലിൽ, വാകത്താനം പഞ്ചായത്ത് മെമ്പർ ബേബിമോൾ ബെന്നി, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജെയിംസ് വർഗീസ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഇ എൻ വാസു, മുൻ പ്രസിഡന്റ് കെ വി വർഗീസ് എന്നിവർ പങ്കെടുക്കും. മുൻ സെക്രട്ടറിയും കമ്മറ്റി അംഗവുമായ റ്റി എം തോമസ് തകിടിയേൽ സ്വാഗതവും ജനറൽ കൺവീനർ സോണി മാത്യു കല്ലുകുഴി നന്ദിയും പറയും.