കോട്ടയം : ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, എയ്ഡഡ് അൺ എയ്ഡഡ് സ്‌കൂളുകൾ, പോളിടെക്‌നിക്കുകൾ, അങ്കണവാടികൾ എന്നിവ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടർ പി.കെ.സുധീർ ബാബു അവധി പ്രഖ്യാപിച്ചു. നേരത്തെ നിശ്ചയിച്ചിട്ടുള്ള യൂണിവേഴ്‌സിറ്റി, ബോർഡ് പരീക്ഷകൾക്ക് അവധി ബാധകമല്ല.