pakal-pooram

തലയോലപ്പറമ്പ് : വടയാർ ഇളങ്കാവ് ദേവീക്ഷേത്രത്തിൽ പകൽപ്പൂരം വർണാഭമായി. ഗജവീരൻ മാവേലിക്കര ഗണപതി തിടമ്പേ​റ്റി. 7 ആനകൾ അണിനിരന്നു. തിരുമറയൂർ രാജേഷ് മാരാരുടെ പ്രമാണത്തിൽ അൻപതിൽപ്പരം കലാകാരൻമാർ പാണ്ടിമേളം അവതരിപ്പിച്ചു. ആർപ്പൂക്കര സതീഷ് ചന്ദ്രന്റെ മയിലാട്ടവുമുണ്ടായിരുന്നു. രാത്രി 11ന് വലിയ വിളക്ക് നടന്നു. ഉത്സവം ഇന്ന് ആറാട്ടോടെ സമാപിക്കും.