ചങ്ങനാശേരി: തെങ്ങണ ഗുഡ്‌ഷെപ്പേർഡ് സ്‌കൂളിൽ ബീറ്റ് കൊറോണ പദ്ധതിക്ക് തുടക്കമായി. പരിപാടിയുടെ ഭാഗമായി മോണ്ടിസോറി , കിൻഡർ ഗാർട്ടൻ, ഒന്ന് , രണ്ട് ക്ലാസ്സുകളിലെ പരീക്ഷകൾ നൽകിയിരിക്കുന്ന ടൈം ടേബിൾ അനുസരിച്ചു കുട്ടികളുടെ വീടുകളിൽ , മാതാപിതാക്കളുടെ മേൽനോട്ടത്തിൽ നടക്കും. ചോദ്യപേപ്പർ യഥാസമയം നൽകും. ഉത്തരക്കടലാസുകൾ മാതാപിതാക്കൾ സ്‌കൂളിലെത്തിക്കണം. രോഗപ്രതിരോധത്തിനായി സ്വയം മുൻകരുതൽ എടുക്കാനാകാത്ത കുട്ടികളെ ആൾക്കൂട്ടത്തിൽ നിന്നകറ്റി സുരക്ഷിതരാക്കാനാണ് ഈ നടപടി. മറ്റ് പരീക്ഷകൾക്ക് അവധിയില്ലെങ്കിൽ ടൈംടേബിളിൽ മാറ്റമില്ലാതെ നടക്കും. ഹോസ്റ്റൽ വിട്ട് വീടുകളിൽ പോയ കുട്ടികളെ തിരികെ ഹോസ്റ്റലിൽ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. സ്‌കൂൾ കോമ്പൗണ്ടിൽ സ്വകാര്യ വാഹനങ്ങൾ പ്രവേശിക്കാനും അനുവദിക്കില്ല. സന്ദർശകർക്ക് കർശന നിയന്ത്രമുണ്ട്. സ്‌കൂൾ ഓഫീസിൽ അത്യാവശ്യമുള്ള ജോലിക്കാർ മാത്രം സന്നിഹിതരായിരിക്കും. ജോലിക്കെത്തുന്നവർക്ക് മാസ്‌ക് നൽകും. മുൻകരുതലുകൾക്ക് സ്‌കൂൾ വെബ്‌സൈറ്റ്, സമൂഹമാദ്ധ്യമങ്ങൾ തുടങ്ങിയവ മുഖേന പ്രചാരണം നടത്തും. പരീക്ഷയ്ക്ക് വരുന്ന കുട്ടികൾ കർശനമായും തൂവാല കൊണ്ടുവരണം. ഇല്ലാത്തവർക്ക് സ്‌കൂളിൽ നിന്ന് ടിഷ്യു വിതരണം ചെയ്യും. ഹോസ്റ്റൽ കുട്ടികൾക്ക് ക്ലീൻ പ്രോട്ടോകോൾ നിർബന്ധമാക്കും. പരിപാടികൾക്ക് മാനേജർ ഡോ. റൂബിൾ രാജ്, പ്രിൻസിപ്പൽ ജേക്കബ് മാത്യു, വൈസ് പ്രിൻസിപ്പൽ സൂരജ് വി.എം, ഹെഡ്മിസ്ട്രസ് ശ്യാമാ സജീവ്, പി .ആർ.ഒ സിജോ ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകും.