പാലാ: ഉത്സവ പ്രേമികളെ പൂരാവേശം പകർന്ന് പത്ത് ദിവമായി നടന്നുവന്ന കിടങ്ങൂർ ഉത്സവം ഇന്ന് ആറാട്ടോടെ സമാപിക്കും. ഈ വർഷത്തെ തൃക്കിടങ്ങൂരപ്പൻ പുരസ്‌കാരം ജി. വിശ്വനാഥൻ നായർക്ക് മോൻസ് ജോസഫ് എം.എൽ.എ സമ്മാനിക്കും. രാവിലെ 9ന് ശ്രീബലി, 10ന് കിടങ്ങൂർ രാജേഷിന്റെ നേതൃത്വത്തിൽ ആറാട്ട് മേളം, 12.30ന് പ്രസാദമൂട്ട്, സംഗീത സദസ്, 2.30ന് സോപാനം സ്‌കൂൾ ഒഫ് മ്യൂസിക്കിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന സംഗീതപരിപാടി 'വർണ്ണ മാലിക", വൈകിട്ട് 4ന് വിനോദ് ഇടമുളയുടെ സംഗീത സദസ്, 4.30ന് ചെമ്പിളാവ് പാെൻകുന്നത്ത് മഹാദേവക്ഷേത്രത്തിലേക്ക് ആറാട്ട് എഴുന്നള്ളത്ത്, ആറാട്ട്, ഐഡിയ സ്റ്റാർ സിംഗർ ഫെയിം ഗായത്രി സുരേഷ് നയിക്കുന്ന ഗാനമേള, 7ന് ക്ഷേത്രത്തിൽ പ്രശസ്ത കർണാടക സംഗീതജ്ഞ പത്മഭൂഷൺ സുധ രഘുനാഥിന്റെ സംഗീതസദസ്, 10ന് തൃക്കടങ്ങൂരപ്പൻ പുരസ്‌കാര സമർപ്പണം, രാത്രി 10.30ന് ഇശൈ കലൈമണി എറ്റുമാനൂർ ശ്രീകാന്ത്, ഗണേഷ് തിരുവാർപ്പ് എന്നിവരുടെ നാദലയ സമന്വയം, 2ന് കോവിൽ പാടത്ത് ആറാട്ട് എതിരേൽപ്പ്, ലക്ഷദീപം, അകത്ത് എഴുന്നള്ളത്ത്, ആനക്കാെട്ടിലിൽ പറവയ്പ്പ്, കൊടിയിറക്ക്.