പാലാ : ഏപ്രിൽ 29ന് കോട്ടയത്ത് നടക്കുന്ന കെ.എം. മാണി സ്മൃതി സംഗമം ചരിത്ര സംഭവമാക്കാനുള്ള കർമപരിപാടികളുമായി കേരളാ കോൺഗ്രസ് (എം ) പാലാ നിയോജകമണ്ഡലം കമ്മിറ്റി. സ്മൃതി സംഗമത്തിൽ പാലായിൽ നിന്ന് പതിനായിരം പ്രവർത്തകർ നിയോജകമണ്ഡലം ബാനറിനു പിന്നിൽ അണിനിരക്കും. വാർഡുതല കുടുംബസംഗമങ്ങൾ പൂർത്തിയായി വരുന്നു. യൂത്ത്ഫ്രണ്ട്, വനിതാ കോൺഗ്രസ് എന്നീ സംഘടനകളുടെ നിയോജകമണ്ഡലം കൺവെൻഷൻ പൂർത്തിയായി. ത്രിതല പഞ്ചായത്ത് അംഗങ്ങളുടെയും സഹകരണസ്ഥാപനങ്ങളിലെ ഡയറക്ടർ ബോർഡ് അംഗങ്ങളുടെയും സംഗമം 14ന് 2.30ന് നെല്ലിയാനി ലയൺസ് ക്ലബ് ഹാളിൽ നടക്കും. സ്മൃതി സംഗമത്തോടനുബന്ധിച്ചുള്ള ഭാവനസന്ദർശനവും ഫണ്ട് പിരിവും 30ന് മുൻപ് പൂർത്തിയാക്കും.
മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന നിയോജക മണ്ഡലം നേതൃയോഗം പാർട്ടി ചെയർമാൻ ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്തു. നിയോജക. മണ്ഡലം പ്രസിഡന്റ് ഫിലിപ്പ് കുഴികുളം അദ്ധ്യക്ഷത വഹിച്ചു. സണ്ണി തെക്കേടം, അഡ്വ. ജോസ് ടോം, നിർമ്മല ജിമ്മി, സാജൻ തൊടുക, പെണ്ണമ്മ ജോസഫ്, ജോസഫ് ചാമക്കാല, ഔസേപ്പച്ചൻ വാളി പ്ലാക്കൽ, പ്രദീപ് കിടങ്ങൂർ, തോമസ് ആന്റണി, ബൈജു കൊല്ലംപറമ്പിൽ, സണ്ണി പൊരുന്നക്കോട്ട്. രാജേഷ് വാളിപ്ലാക്കൽ, കുഞ്ഞുമോൻ മാടപ്പാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.