കോട്ടയം: കൂത്തിനെ ആസ്പദമാക്കി ജോജോ തോമസ് സംവിധാനം ചെയ്ത കപാലിക്കൂത്ത് ഹൃസ്വ ചിത്രത്തിലെ അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും തപസ്യ ജില്ലാ പ്രവർത്തക സമ്മേളനത്തിൽ ആദരിച്ചു. മികച്ച കലാമൂല്യമുള്ള ചിത്രത്തിനുള്ള സി.എസ്.എഫ്.എഫ്.കെ അവാർഡ്, അനന്തപുരി ഫെസ്റ്റ് അവാർഡ്, ഫിലിംദർശന സ്‌പെഷ്യൽ ജൂറി അവാർഡ് തുടങ്ങിയവ കരസ്ഥമാക്കിയ ചിത്രത്തിലെ അഭിനേതാക്കളായ പൊതിയിൽ നാരായണ ചാക്യാർ, ആരതി റോബിൻ, സംവിധായകൻ ജോജോ തോമസ്, നിർമ്മാതാവ് സാബു മറ്റക്കര എന്നിവരെ തപസ്യ മേഖലാ പ്രസിഡന്റ് ആലപ്പി രംഗനാഥ്, ജില്ലാ പ്രസിഡന്റ് തിരുവുഴ ജയശങ്കർ എന്നിവർ ചേർന്ന് ആദരിച്ചു. അരമണിക്കൂർ ദൈർഖ്യമുള്ള കാപാലിക്കൂത്ത് പ്രദർശിപ്പിച്ചു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് എൻ. ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. ആലപ്പി രങ്കനാഥ് ഉദ്ഘാടനം ചെയ്തു. . സംസ്ഥാന സഹ സംഘടന സെക്രട്ടറി ശിവകുമാർ അമൃതകല, മേഖലാ വൈസ് പ്രസിഡന്റ് പി.എൻ. ബാലകൃഷ്ണൻ, ജയദേവ് വി.ജി, രാജു ടി. പദ്മനാഭൻ, ബിബിരാജ് നന്ദിനി, കുടമാളൂർ രാധാകൃഷ്ണൻ തുടങ്ങിയർ സംസാരിച്ചു.