sndp

വൈക്കം : ചാലപ്പറമ്പ് ടി.കെ.എം.എം യു.പി സ്‌കൂളിന്റെ വാർഷികവും രക്ഷകർത്തൃസംഗമവും യുവപ്രതിഭ കൃഷ്ണശ്രീ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അജി ആമ്പല്ലൂർ അദ്ധ്യക്ഷത വഹിച്ചു. മാധവൻകുട്ടി കറുകയിൽ മുഖ്യപ്രഭാഷണം നടത്തി.
ഹെഡ്മിസ്ട്രസ് എ.എസ്.ശ്രീദേവി, ബിജു വി.കണ്ണേഴൻ, പി.ശശിധരൻ, നാരായണൻകുട്ടി, രാജേന്ദ്രബാബു, ടി.ടി.മിനിമോൾ എന്നിവർ പ്രസംഗിച്ചു. സ്‌കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് പങ്കാളിയായ മാധവൻകുട്ടി കറുകയിലിനെ ചടങ്ങിൽ ആദരിച്ചു.