പരീക്ഷകൾ മാറ്റി
16 മുതൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഒഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിൽ നടത്താനിരുന്ന ഒന്ന്, അവസാന വർഷ തിയറി പരീക്ഷകൾ മാറ്റി.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ ബി.എഡ് (ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ 2018 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി ദ്വിവത്സരം) പരീക്ഷയുടെ പ്രാക്ടിക്കൽ 16 മുതൽ 27 വരെ നടക്കും.
രണ്ടാം സെമസ്റ്റർ ബി.വോക് ഡിഗ്രി മാർക്കറ്റിംഗ് മാനേജ്‌മെന്റും ഐ.ടി.യും, റീടെയിൽ മാനേജ്‌മെന്റും ഐ.ടി.യും (2014 സ്‌കീം 2018 അഡ്മിഷൻ റഗുലർ/ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 16 ന് മാന്നാനം കെ.ഇ. കോളേജിൽ നടക്കും.
പരീക്ഷാഫലം
നാലാം സെമസ്റ്റർ ബി.എ എൽ എൽ.ബി. (പഞ്ചവത്സരം) ഇന്റഗ്രേറ്റഡ് (2011-2014, 2015 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ അപേക്ഷിക്കാം.
പത്താം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം. എൽ എൽ.ബി (ഓണേഴ്‌സ് റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ അപേക്ഷിക്കാം.
ആറാം സെമസ്റ്റർ എൽ എൽ.ബി (ത്രിവത്സരം റഗുലർ/സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ അപേക്ഷിക്കാം.
മൂന്നാം വർഷ ബി.എസ് സി നഴ്‌സിംഗ് (പഴയ സ്‌കീം സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ ബി.ബി.എ, ബി.സി.എ, ബി.ബി.എം, ബി.എസ്.ഡബ്ല്യു, ബി.ടി.എസ്, ബി.എഫ്.ടി, ബി.പി.ഇ (സി.ബി.സി.എസ്.എസ് മോഡൽ 3) സപ്ലിമെന്ററി (20132016 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു .പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ ഓൺലൈനായി അപേക്ഷിക്കാം.