അടിമാലി:കനത്ത വേനൽ മഴയിൽ 5 വീടുകൾ ഭാഗികമായി തകരുകയും 9 കർഷകരുടെ റബ്ബർ മരം ഉൾപ്പെടെ കൃഷിക്ക് നാശവും ഉണ്ടായി. ഇന്നലെ 3 .30 ന് ഉണ്ടായ കനത്ത മഴയും കാറ്റുമാണ് നാശം വിതച്ചത്.വെള്ള ത്തൂവൽ പഞ്ചായത്ത് അംഗം ചെറുകരപറമ്പിൽ ജയലേഖ സഞ്ജയൻ,കല്ലാർകുട്ടി നായ്കുന്നിൽ മുളന്താനത്ത് ബഷീർ, പുത്തൻപുരയിൽ ഗ്രേസ്സി പാപ്പച്ചൻ,ഐമനാകുടി നാസ്സർ,പുറ്റനാൽ കുട്ടിയമ്മ എന്നിവരുടെ വീടുകൾ മരം ഒടിഞ്ഞുവീണ് ഭാഗികമായി തകർന്നു. ചെറുകരപറമ്പിൽ മധുസൂദനൻ ,പെറ്റേടത്തിൽ ജോസ്.തൂണനാലിയ്ക്കൽ ഹരിഹരൻ, പോട്ടൂർ അലക്സ്, കാരക്കുന്നേൽ റോയി, പെന്നപ്പാല അയൂബ്, മത്തായി കൊല്ലേരിൽ, ചാമക്കാലയിൽ തങ്കച്ചൻ, പാറങ്കമാലിൽ വർക്കി
എന്നിവരുടെ കൃഷിയിടങ്ങളിലെ റബ്ബർ മരങ്ങൾ ഒടിഞ്ഞു വീണു.
ചിത്രം. ഇന്നലെ ഉണ്ടായ കനത്ത വേനൽ മഴയിലും കാറ്റിലും നയിക്കുന്ന് മുളന്താനത്ത് ബഷീറിന്റെ വീടിന് മുകളിൽ മരം വീണ നിലയിൽ
ചിത്രം. 2 ഇന്നലെ ഉണ്ടായ വേനൽ മഴയിൽ കോട്ടൂർ അലക്സിറ്റെ കൃഷിയിടത്തിലെ റബ്ബർ മരങ്ങൾ ഒടിഞ്ഞ നിലയിൽ