ചങ്ങനാശേരി: കോട്ടമുറി പുതുജീവൻ ട്രസ്റ്റ് ആശുപത്രി ഡയറക്ടർ വി.സി ജോസഫ് പായിപ്പാട് പഞ്ചായത്തിൽ ഇന്നലെ ഹിയറിംഗിനായി എത്തി. പായിപ്പാട് പഞ്ചായത്ത് കമ്മിറ്റിയിലാണ് വിശദീകരണം നടത്തിയത്. കഴിഞ്ഞ് ആറിന് 90 സെന്റ് കരഭൂമിയായി അനുവദിച്ചു കൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. ഇതിന്റെ പകർപ്പ് പഞ്ചായത്ത് കമ്മറ്റിയിൽ സമർപ്പിച്ചിട്ടുണ്ട്. രേഖകൾ പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ബിനു പറഞ്ഞു.