കാഞ്ഞിരപ്പള്ളി; കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റൂട്ടിൽ പിണ്ണാക്കനാട് റോഡിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മിനിലോറിയിൽ ഇടിച്ച് യുവാവ് മരിച്ചു. ബസിലുണ്ടായിരുന്ന 12 പേർക്ക് പരിക്കേറ്റു. കോരുത്തോട് ഗ്രാമ പഞ്ചായത്തിലെ മടുക്ക പാറക്കുന്നേൽ സെബാസ്റ്റ്യന്റെ മകൻ സെബിൻ ( 32 ) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്ന് വന്ന മിനിലോറിയിൽ, ഈരാറ്റുപേട്ടയിൽ നിന്നു വന്ന സ്വകാര്യ ബസ് പിണ്ണാക്കനാട് ഭാഗത്ത് മറ്റൊരു വണ്ടിയെ മറികടന്ന് വന്ന് ഇടിച്ചു കയറിയാണ് അപകടം. ഇന്നലെ വൈകുന്നേരം 5.30ന് ആണ് സംഭവം. അപകടം നടന്ന ഉടൻ തന്നെ സെബിനെ ഈരാറ്റുപേട്ടയിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മാതാവ്: ജെസ്സി ( കോരൂത്തോട് വനിതാ സഹകരണ സംഘം ജീവനക്കാരി). തിടനാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.