വയലാ: വയലാ - കടപ്പൂർ റോഡിൽ വാഹനങ്ങൾ അമിത വേഗത്തിൽ പായുന്നതായി പരാതി. അമിത വേഗവും അശ്രദ്ധയമായി വാഹനം ഓടിക്കുന്നതുമാണ് അപകടത്തിനു കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് അമിത വേഗത്തിലെത്തിയ ബൈക്ക് മറ്റൊരു ബൈക്കിലിടിച്ച് , വയല സുബ്രഹ്‌മണ്യ സ്വാമിക്ഷേത്രത്തിലെ മേൽശാന്തി സാബുശാന്തിയ്‌ക്കു പരിക്കേറ്റിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ ഇദ്ദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രയിൽ ചികിത്സയിലാണ്.
വയലാ സ്‌കൂൾ ജംഗ്‌ഷൻ, വെള്ളാക്കൽ, കടപ്പൂര് എന്നിവിടങ്ങളിൽ അമിത വേഗത്തിലാണ് വാഹനങ്ങൾ പായുന്നതെന്ന് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. വെള്ളാങ്കൽ ജംഗ്‌ഷൻ അപകടത്തിന്റെ പ്രധാന കേന്ദ്രമാണെന്നു നേരത്തെ തന്നെ പരാതിയും ഉയർന്നിരുന്നു. സുബ്രഹ്‌മണ്യ സ്വാമിക്ഷേത്രത്തിന്റെ ഭാഗത്തും വാനഹങ്ങൾ പായുന്നത് അമിതവേഗതയിലാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഈ റോഡിൽ ഏറ്റവും കൂടുതൽ അപകടത്തിൽപ്പെട്ടത് ഇരുചക്ര വാഹനങ്ങളാണ്. ഈ സാഹചര്യത്തിൽ പൊലീസ് പ്രദേശത്ത് വാഹന പരിശോധന ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.