കോട്ടയം: പച്ചക്കറി മാലിന്യം തള്ളാനെത്തിയ വാഹനം നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വാഹനം ഓടിച്ചിരുന്ന പശ്ചിമബംഗാൾ സ്വദേശി സൈദ്ദുൾ റഹ്മാനെ (24) കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് ജാമ്യത്തില്വിട്ടു.
തിങ്കളാഴ്ച രാത്രി 8.45ന് വിജയപുരം പഞ്ചായത്തിലെ 10ാം വാർഡ് ദേവപ്രഭപാലത്തിന് സമീപമായിരുന്നു സംഭവം. പെട്ടി ഓട്ടോയിൽ കൊണ്ടുവന്ന പച്ചക്കറി മാലിന്യം സൈദ്ദുൾ റഹ്മാൻ പാലത്തിന് സമീപം തള്ളി. ഇത് കണ്ട നാട്ടുകാരിൽ ചിലർ ഇയാളെ തടഞ്ഞുവെച്ച് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മാങ്ങാനം സ്വദേശിയുടേതാണ് വാഹനമെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.