ചങ്ങനാശേരി: കൊറോണാ പ്രതിരോധ നടപടികളുടെ ഭാഗമായി യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുന്ന ബസ് സ്റ്റാൻഡിലെ ബസ്സ് ജീവനക്കാർക്കും യാത്രക്കാർക്കും മാസ്‌ക്ക് വിതരണം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി റിജു ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സോബിച്ചൻ കണ്ണംമ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ജിൻസൺ മാത്യു, പുഷ്പാ ലിജോ ,ഡെന്നീസ് ജോസഫ്, നിധീഷ് കോച്ചേരി, ഡോൺ കരിങ്ങട, സജ്ജാദ് എം.എ,മർഡോണ പുരയ്ക്കൽ, മൈജുലാൽ ചാക്കോ,ടോണി കുട്ടംപേരൂർ, അജിത് കുമാർ വടക്കേൽ, അപ്പു എസ് ആലുങ്കൽ, എബിൻ ആന്റണി,ടോണി മരങ്ങാട്ട്, സന്ദീപ് മോസ്‌ക്കോ, സോണിഷാ എന്നിവർ പ്രസംഗിച്ചു