അടിമാലി: സൗജന്യ മെഡിക്കൽ ക്യാമ്പിൽ പരിശോധനക്കിടെ രോഗി മേശയിൽ നിന്നും വീണ് നടുവിന് ക്ഷതമേറ്റു.പരിക്കേറ്റ വീട്ടമ്മയെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിമാലി കൊച്ചു തടത്തിൽ ബഷീറിന്റെ ഭാര്യ സുലേഖ (55) യ്ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച അടിമാലി ടൗൺ ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തിയിരുന്നു. രാവിലെ പത്ത് മണിയോടെ സുലേഖയുടെ കണ്ണ് പരിശോധിക്കാനായി ഡോക്ടറുടെ നിർദ്ദേശ പ്രകാരം ടേബിളിൽ കിടന്നു.ഇതിനിടെ മേശയുടെ കാല് തെന്നി സുലൈഖ ടൈൽ വിരിച്ച തറയിൽ വീണു. വീഴ്ച്ചയിൽ നടുവിന് ക്ഷതമേറ്റു. സർക്കാർ ആശുപത്രിയിൽ എത്തിച്ച് ക്യാമ്പ് തുടർന്നു. ക്യാമ്പ് നടത്തിപ്പുകാർ തിരിഞ്ഞ് നോക്കിയില്ലെന്നാണ് സുലേഖയുടെ പരാതി.ഭർത്താവ് ചൊവാഴ്ച്ച രാവിലെ അധികൃതരുമായി ബന്ധപ്പെട്ടതോടെയാണ പത്താംമൈലിൽ നിന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എത്തിയത്. ഇവർ നിർദന കുടുംബത്തിൽപ്പെട്ടവരാണ്.