കോട്ടയം : കൊറോണ മുൻകരുതലിന്റെ ഭാഗമായി തിരുനക്കര ശ്രീമഹാദേവക്ഷേത്രത്തിലെ പകൽപ്പൂരം അടക്കം ഉത്സവ കലാപരിപാടികൾ മാറ്റിയതായി ഉപദേശകസമിതി പ്രസിഡന്റ് ബി.ഗോപ കുമാർ അറിയിച്ചു. 14ന് പതിവു പോലെ കൊടിയേറും. 23ന് ആറാട്ടും നടത്തും. പൂജകളും മറ്റു ചടങ്ങുകളും പതിവുപോലെയുണ്ടാവും. കൊറോണ നിയന്ത്രണം അവസാനിച്ച ശേഷം നേരത്തേ നിശ്ചയിച്ച കലാപരിപാടികൾ നടത്തും.