അടിമാലി: ആകാശവാണി ദേവികുളം നിലയത്തിന്റെയും അടിമാലി നളന്ദ സ്‌കൂൾ ഓഫ് ആർട്സിന്റെയും നേതൃത്വത്തിൽ അടിമാലി എൻഎൻഡിപി യോഗം ബി എഡ് ട്രെയിനിംഗ് കോളേജിൽ കവിയരങ്ങ് സംഘടിപ്പിച്ചു.കവി പി കെ ഗോപി കവിയരങ്ങ് ഉദ്ഘാടനം ചെയ്തു.പ്രളയം എന്ന കവിതയുടെ രംഗഭാഷാവതരണം നടന്നു.
കവികളായ ജിജോ രാജകുമാരി,അക്ബർ നേര്യമംഗലം,അശോകൻ മറയൂർ,സി എസ് റെജികുമാർ,ആന്റണി മുനിയറ,ബിന്ദു പദ്മകുമാർ, ജോസ് കോനാട്ട് ,ജോസ് കോസ്മിക് ,ജോയി തൊമ്മൻകുത്ത്, കെ.ജയചന്ദ്രൻ ഇടുക്കി ,കെ അർ രാമചന്ദ്രൻ ,മിനി മീനാക്ഷി, എൻ വിജയ മോഹൻ, പ്രിൻസ് ഒ വേലിൽ, സുകുമാർ അരീക്കുഴ, സുഗതൻ കരുവാറ്റ, റോബിൻ എഴുത്തുപുര, സുനിൽ ജി ചെറുകടവ് ,ജിജി കെ.ഫിലിപ്പ്
തുടങ്ങിയവർ കവിയരങ്ങിൽ പങ്കെടുത്തു.വി ഉദയകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ അനുപ സൂസൻ ചെറിയാൻ,കൃഷ്ണകുമാർ,മുൻ സ്റ്റേഷൻ മാസ്റ്റർ കെ എ മുരളീധരൻ,എഞ്ചിനിയറിംഗ് വിഭാഗം ചീഫ് ഹരിദാസ്,ബിജു മാന്തറക്കൽ തുടങ്ങിയവർ പങ്കെടുത്തു