കാഞ്ഞിരപ്പള്ളി: എസ്.എൻ.ഡി.പി യോഗം 55-ാം നമ്പർ കാഞ്ഞിരപ്പള്ളി ശാഖയിലെ പുനഃപ്രതിഷ്ഠയും പുനരുദ്ധാരണ പ്രവർത്തനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുടുംബ യോഗങ്ങളുടെ ഉദ്ഘാടനവും സ്വാമി ഗുരുപ്രകാശ് നിർവഹിച്ചു. ശാഖ പ്രസിഡന്റ് വി.ആർ. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ഹൈറേഞ്ച് യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടികുഴി മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ലാലിറ്റ് എസ്. തകിടിയേൽ, യൂണിയൻ സെക്രട്ടറി അഡ്വ. പി. ജീരാജ്, യോഗം ഡയറക്ടർ ബോർഡംഗം ഡോ. പി. അനിയൻ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ ചെയർമാൻ ശ്രീകാന്ത്, കൺവീനർ വിനോദ് പാലപ്ര, ശാഖ വനിതാസംഘം പ്രസിഡന്റ് വിനീത രാജീവ്, സെക്രട്ടറി ദീപ്തി ഷാജി, ശാഖ യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് സബിൻ സദാശിവൻ, സെക്രട്ടറി കണ്ണൻ കണ്ടനാട്പറമ്പിൽ എന്നിവർ സംസാരിച്ചു. യൂണിയൻ കമ്മറ്റിയംഗം സജി മണലിങ്കൽ സ്വാഗതവും കമ്മിറ്റിയംഗം സജി ചവരയ്‌ക്കൈൽ നന്ദിയും പറഞ്ഞു. ശാഖയിൽ അഞ്ച് മേഖലകളായി സംഘടിപ്പിച്ച യോഗത്തിൽ കുന്നുംഭാഗം കേന്ദ്രീകരിച്ചുള്ള ആർ. ശങ്കർ കുടുംബയോഗത്തിന്റെ ചെയർമാനായി പി.കെ. മോഹനൻ എലിവാലിക്കയിൽ, കൺവീനറായി ലിജി ഷാജൻ കൊല്ലഞ്ചിറ എന്നിവരെയും അടിച്ചുലാവ കേന്ദ്രീകരിച്ചുള്ള ഡോ. പല്പു കുടുംബയോഗത്തിന്റെ ചെയർമാനായി വിജയൻ വിളക്കിത്തല, കൺവീനറായി പ്രകാശ് കാഞ്ഞിരപ്പള്ളി എന്നിവരെയും മേലാട്ടുതകിടി ഭാഗം കേന്ദ്രീകരിച്ചുള്ള കുമാരനാശാൻ കുടുംബയോഗത്തിന്റെ ചെയർമാനായി ബിജു നെല്ലിപ്പള്ളി, കൺവീനറായി ദീപ്തി ഷാജി തേവർമല എന്നിവരെയും, കാഞ്ഞിരപ്പള്ളി ടൗൺ കേന്ദ്രീകരിച്ചുള്ള സഹോദരൻ അയ്യപ്പൻ കുടുംബയോഗത്തിന്റെ ചെയർമാനായി സുമേഷ് കെ.എസ് വെള്ളത്താനത്തുകുന്നേൽ, കൺവീനറായി പ്രീതി പ്രദീപ് വരകുകാലായിൽ എന്നിവരെയും, ഇരുപത്തിയാറാം മൈൽ പുൽകുന്ന് ഭാഗം കേന്ദ്രീകരിച്ചുള്ള ടി.കെ. മാധവൻ കുടുംബയോഗത്തിന്റെ ചെയർമാനായി സജിമോൻ ചവരയ്‌ക്കൈൽ, കൺവീനറായി കണ്ണൻ കണ്ടനാട്പറമ്പിൽ എന്നിവരെയും തിരഞ്ഞെടുത്തു.