പൊൻകുന്നം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ തുറസായ സ്ഥലത്ത് മൂത്രമൊഴിച്ച സെക്യൂരിറ്റി ജീവനക്കാരന് സസ്‌പെൻഷൻ. വീഡിയോ നവമാദ്ധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു.ഇതേ തുടർന്ന് പ്രക്ഷോഭവുമായി രംഗത്തെത്തിയ ഡി.വൈ.എഫ്.ഐ. നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സെക്യൂരിറ്റി ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തത്.