kob-thomas

മുണ്ടക്കയം: മേലോരം അഴങ്ങാട് റോഡിൽ മുക്കാട്ട് തോമസ് ജോസഫ് (തൊമ്മച്ചൻ, 58) ശരീരത്തിൽ തടി വീണ് മരിച്ചു. ബോയിസ് പാരിസൺ എസ്റ്റേറ്റിൽ മുറിച്ച റബ്ബർമരം ലോറിയിൽ കയറ്റുമ്പോൾ കാൽവഴുതിയതിനിടെ മരം ലോറിയിൽ നിന്നും പിന്നോട്ട് വന്ന് തോമസിന്റെ ശരീരത്തിൽ പതിക്കുകയായിരുന്നു. ഇന്നലെ രാവിലെ 9: 15 ന് ആയിരുന്നു സംഭവം, ഉടൻ തന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രഥമ ചികിത്സക്കു ശേഷം കോട്ടയത്തേ സ്വകാര്യ അശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാൻ കഴിഞ്ഞില്ല. ഭാര്യ: സുസ്സമ്മ. മകൾ: ജിനു, മരുമകൻ: ജോബിൻ.