mask-vitharanam

വൈക്കം : വ്യാപാരി വ്യവസായിസമിതി കടുത്തുരുത്തി യൂണി​റ്റിന്റെ നേതൃത്വത്തിൽ വ്യാപാരികൾക്ക് കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള ജാഗ്രത നിർദേശവും, മാസ്‌ക് വിതരണവും നടത്തി. കടുത്തുരുത്തി മാർക്ക​റ്റ് ജംഗ്ഷനിൽ യൂണി​റ്റ് പ്രസിഡന്റ് രാജേഷ് മൂലയിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി..സുനിൽ അംഗങ്ങൾക്ക് മാസ്‌ക് നൽകി ഉദ്ഘാടനം ചെയ്തു. രാജൻ, ബിജുതോമസ്, അന്നമ്മ രാജു, സജി കാർത്തിക, വിനോദ്, പി.ബി ചന്ദ്രബോസ്, ദിലീപ്, കെ.പി.ഭാസ്‌കരൻ തുടങ്ങിയവർ പ്രസംഗിച്ചു.