വൈക്കം : റേഷൻ കടകളിൽ കെട്ടിക്കിടക്കുന്ന ആട്ട വിതരണം ചെയ്യുന്നതിന് ബന്ധപ്പെട്ട അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്ന് ഓൾ കേരളാ റീട്ടേയിൽ റേഷൻ ഡീലേഴ്‌സ് അസോസ്സിയേഷൻ താലൂക്ക് പ്രസിഡന്റ് ഐ.ജോർജുകുട്ടി,സെക്രട്ടറി കെ.ഡി വിജയൻ എന്നിവർ ആവശ്യപ്പെട്ടു. താലൂക്കിലെ റേഷൻ കടകളിൽ കൂടുതൽ ആട്ട സ്റ്റോക്ക് ഉണ്ടായിട്ടും വിതരണം ചെയ്യാൻ സാധിക്കാത്തത് മൂലം കെട്ടിക്കിടക്കുന്നു. നിലവിൽ കാർഡ് ഉടമൾക്ക് 2 കിലോ ആട്ട മാത്രമെ വിതരണം ചെയ്യാൻ അധികൃതരുടെ അനുവാദമുള്ളൂ.ആട്ട കൂടുതൽ ഉണ്ടായിട്ടും വിതരണം ചെയ്യുവാനുള്ള ക്രമീകരണം ഉടൻ ഏർപ്പെടുത്തിയില്ലെങ്കിൽ ഇവ ഉപയോഗശൂന്യമാകാനുള്ള സാദ്ധ്യത ഏറെയാണെന്ന് വ്യാപാരികൾ പറയുന്നു.