ചങ്ങനാശേരി: ജില്ലയിലും സമീപജില്ലയായ പത്തനംതിട്ടയിലും കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് ജാഗ്രത പുലർത്തുകയാണ് ചങ്ങനാശേരിയും. നിരവധിയാളുകൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ മാസ്കുകളുടെ ക്ഷാമം അനുഭവപ്പെടുന്നുണ്ട്. വിവിധയിടങ്ങളിൽ സംഘടനകളും പാർട്ടികളും സൗജന്യമായി മാസ്കുകൾ വിതരണം ചെയ്തിരുന്നു. കനത്ത ജാഗ്രത പുലർത്തുന്നുണ്ടെങ്കിലും ജനജീവിതം സാധാരണഗതിയിലാണ്. വ്യാപാര സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കുന്നു. എന്നാൽ ബസുകളിൽ താരതമ്യേന തിരക്ക് കുറവാണ്. ഉത്സവാഘോഷങ്ങളും വിവിധ സംഘടനാ പരിപാടികളും മാറ്റിവച്ചിട്ടുണ്ട്. രോഗ്യ വകുപ്പ് അധികൃതർ കൃത്യമായ മാർഗനിർദ്ദേശങ്ങളുമായി സജീവമാണ്.