march

ചങ്ങനാശേരി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് ഫെഡറേഷൻ (സി.ഐ.ടി.യു) 18ന് നടത്താനിരിക്കുന്ന പണിമുടക്ക് വിജയിപ്പിക്കാൻ ഫെഡറേഷൻ ചങ്ങനാശേരി ഏരിയ കൺവെൻഷൻ തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് എം.എച്ച് സലീം ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ആർ.എസ് സതീഷ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഇ.എ. സജികുമാർ, കെ.എൻ. പീതാംബരൻ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി പി.എ നിസാർ സ്വാഗതവും ട്രഷറർ എം.ജി സോജപ്പൻ നന്ദിയും പറഞ്ഞു.