പാലാ : രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ഉത്സവം 13 ന് കൊടിയേറി 30 ന് ആറാട്ടോടെ സമാപിക്കും. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഉത്സവാഘോഷങ്ങൾ ഒഴിവാക്കി അടിയന്തിരങ്ങൾ, പൂജകൾ, ഉത്സവബലി എന്നിവ മാത്രമായി പരിമിതപ്പെടുത്തിയതായി ദേവസം മാനേജർ അറിയിച്ചു. ആറാട്ട് ക്ഷേത്രക്കുളത്തിൽ നടത്തും.
13 ന് രാവിലെ 8 ന് കൊടിക്കൂറ സമർപ്പണം,10 ന് കളഭാഭിഷേകം, തന്ത്രി കുരുപ്പക്കാട്ട് ഇല്ലം നാരായണൻ നമ്പൂതിരി, മേൽശാന്തി പരമേശ്വരൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ രാത്രി 8 ന് കൊടിയേറ്റ്. 14 മുതൽ 19 വരെയുള്ള ഉത്സവദിവസങ്ങളിൽ രാവിലെ 10 മുതൽ ഉത്സവബലി, 1 ന് ഉത്സവബലി ദർശനം. 20ന് വൈകിട്ട് 4 ന് ആറാട്ട് പുറപ്പാട്, ക്ഷേത്രക്കുളത്തിൽ ആറാട്ട്, രാത്രി 12.30 ന് ആറാട്ട് വിളക്ക്, വലിയ കാണിക്ക, കൊടിയിറക്ക്.