പാലാ : ഇടമുറിഞ്ഞ മീനച്ചിലാറിന്റെ തടയണയിൽ നഞ്ച് കലക്കി മീൻപിടിത്തം. കളയരിയാംമാക്കൽ തടയണയിൽ ഇടപ്പാടി ഭാഗത്ത് മീൻ ചത്തു പൊങ്ങിക്കിടക്കുന്നത് കണ്ടാണ് നാട്ടുകാർ സംഭവം അറിഞ്ഞത്. കുടിവെള്ളത്തിന് കടുത്തക്ഷാമം നേരിടുന്ന സമയത്ത് തടയണ വെള്ളത്തിൽ വിഷം കലർത്തി നടത്തിയ മീൻപിടിത്തം കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. അനധികൃത മീൻ പിടിത്തം ജലസ്രോതസിന് ഭീഷണിയാണ്. മേഖലയിലെ 20 കുടിവെള്ള പദ്ധതികളുടെ കിണർ ഈ തടയണയിലാണ്.വള്ളത്തിൽ എത്തിയാണ് നഞ്ച്, തുരിശ് എന്നിവ കലർത്തി മീൻപിടിക്കുന്നത്.