എരുമേലി : കാഞ്ഞിരപ്പള്ളി താലൂക്ക് ഫാർമേഴ്‌സ് ആൻഡ് മർച്ചന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടേയും വ്യാപാരി വ്യവസായി സമിതിയുടേയും സംയുക്താഭിമുഖ്യത്തിൽ സ്‌നേഹാദരവ് 2020 നടന്നു. എരുമേലി കെ.ടി.ഡി.സി ഓഡിറ്റോറിയത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. കെ.സി.ജോർജുകുട്ടി അദ്ധ്യക്ഷനായി.