വൈക്കം: എസ്.എൻ.ഡി.പി യോഗം 114-ാം നമ്പർ ശാഖയുടെ കീഴിലുള്ള മൂത്തേടത്തുകാവ് ഗുരുദേവ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ വാർഷികാഘോഷം യൂണിയൻ പ്രസിഡന്റ് പി. വി. ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം. ഡി. നടേശൻ അദ്ധ്യക്ഷത വഹിച്ചു.
യൂണിയൻ സെക്രട്ടറി എം. പി. സെൻ മുഖ്യപ്രഭാഷണം നടത്തി. കെ.ടി.അനിൽകുമാർ, പി.പി.സന്തോഷ്, ടി. അനിൽകുമാർ, സന്ധ്യ അശോകൻ, ബിജു കൂട്ടുങ്കൽ, അനിൽകുമാർ, എം. എൻ.അശോക് കുമാർ എന്നിവർ പ്രസംഗിച്ചു.