കോട്ടയം: ബി.ജെ.പി ജില്ലാ അദ്ധ്യക്ഷനായി അഡ്വ. നോബിൾ മാത്യു ഇന്ന് മൂന്നിന് ചുമതലയേൽക്കും. ജില്ലാ ആസ്ഥാനമായ മുഖർജി ഭവനിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാർ, മുൻ ജില്ലാ പ്രസിഡന്റ് എൻ.ഹരി, ദേശീയ കൗൺസിൽ അംഗം ഏറ്റുമാനൂർ രാധാകൃഷ്ണൻ, വക്താവ് അഡ്വ. നാരായണൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുക്കും.