m-m-mani

അടിമാലി: കാത്തിരിപ്പുകൾക്കൊടുവിൽ കല്ലാർ മാങ്കുളം റോഡിന്റെ നിർമ്മാണോദ്ഘാടനം നടന്നു.മന്ത്രി എം എം മണി നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു.സമയബന്ധിതമായി നിർമ്മാണജോലികൾ പൂർത്തീകരിക്കാൻ മന്ത്രി പൊതുമരാമത്ത് വകുപ്പദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.യോഗത്തിൽ വിരിപാറ മൂന്നാർ റോഡിന്റെ നിർമ്മാണോദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു.ഇരു റോഡുകളുടെയും നിർമ്മാണത്തിനാവശ്യമായ ഫണ്ട് സർക്കാർ വകയിരുത്തി കഴിഞ്ഞതായി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച എസ് രാജേന്ദ്രൻ എം. എൽ. എ പറഞ്ഞു.കല്ലാർ മാങ്കുളം റോഡിന്റെ നിർമ്മാണത്തിന് 13കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.ബിഎംബിസി ടാറിംഗ്, ഐറിഷ് ഡ്രൈനേജ് ഓടനിർമ്മിക്കൽ,തറയോട് പാകൽ,സംരക്ഷണ ഭിത്തി നിർമ്മാണം എന്നിവ നിർമ്മാണ ജോലികളിൽ ഉൾപ്പെടുന്നു.കരാർ പ്രകാരം ഒരു വർഷത്തിനുള്ളിൽ നിർമ്മാണ ജോലികൾ പൂർത്തീകരിക്കണം.രണ്ടരക്കോടി രൂപയാണ് വിരിപാറ മൂന്നാർ റോഡിന്റെ സംരക്ഷണ ഭിത്തി നിർമ്മാണത്തിനും ടാറിംഗിനുമായി വകയിരുത്തിയിട്ടുള്ളത്.മാങ്കുളത്ത് നടന്ന ഉദ്ഘാടന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി മാത്യു,എ പി സുനിൽ, പ്രവീൺ ജോസ് വിവിധ സംഘടനാ ഭാരവാഹികൾ,പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.