എലിക്കുളം : പമ്പോലി നവഭാരത് ലൈബ്രറി മന്ദിരത്തിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ എ.ടി.ബി കൗണ്ടർ(എനി ടൈം ബുക്ക്) പ്രവർത്തനം തുടങ്ങി. യാത്രക്കാർക്ക് വായനയ്‌ക്കെടുക്കുന്നതിനായി 100 പുസ്തകങ്ങളാണ് ഷെൽഫിലുള്ളത്. കൂടുതൽ പേരെ വായനശീലത്തിന് പ്രാപ്തരാക്കാൻ ഈ സംരഭം പ്രയോജനപ്പെടുമെന്ന് ലൈബ്രറി പ്രസിഡന്റ് എൻ.ആർ.ബാബു നടപ്പുറകിലും, സെക്രട്ടറി തോമസ് മാത്യു പെരുമനങ്ങാട്ടും പറഞ്ഞു. കൂടാതെ കാത്തിരിപ്പ് കേന്ദ്രത്തിൽ മൊബൈൽ ചാർജറും പ്ലഗ് പോയിന്റുമുണ്ട്.