കോട്ടയം: കേരള കോൺഗ്രസുകളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നു കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടേറിയറ്റ്. സംസ്ഥാന പ്രസിഡന്റ് അഡ്വ.മൈക്കിൾ ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ഷിനോയി അടയ്ക്കാപ്പാറ, സജുകുമാർ കാവുവിളയിൽ, ജോബിൻ കണ്ണാത്തുകുഴി, കെ.എം ജോർജ്, പ്രിൻസു സ്‌കറിയ, മജീഷ് കൊച്ചുമലയിൽ, ഗ്രീനി ടി. വർഗീസ്, സിജോ ഇലന്തൂർ, ജോബി പൊന്നാട്ട്, കുര്യാക്കോസ് മർക്കോസ്, സുജിത്ത് കോവളം, പി.കെ. പ്രതീഷ്, ഡോ. റോബിൻ പി. മാത്യു, ജില്ലാ പ്രസിഡന്റുമാരായ അഡ്വ. കോട്ടക്കുഴി, ഗീവർ പുതുപ്പറമ്പിൽ, അഡ്വ. വിനോദ് മാത്യു വിൽസൺ, നിഖിൽ തുരുത്തിയിൽ, ടോണി വെട്ടിക്കാട്ട്, ഷിബു കുന്നപ്പുഴ, അഡ്വ. ബിപിൻ പോൾ, ജോബി തോമസ്, സാക്കീർ മുഹമ്മദ്, ജനീഷ് ജോസഫ്, നിതീഷ് മാത്യു, ഷൈജു വാഴക്കാല എന്നിവർ പ്രസംഗിച്ചു.