പാലാ : എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയന്റെ പരിധിലുള്ള എല്ലാ ശാഖകളിലെയും ക്ഷേത്രങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പൊതുസമ്പർക്കമുള്ള എല്ലാ പരിപാടികളും ആഘോഷങ്ങളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിറുത്തിവച്ചതായി യൂണിയൻ ഭാരവാഹികൾ അറിയിച്ചു. ഉത്സവ പരിപാടികൾ ക്ഷേത്ര ചടങ്ങുകൾ മാത്രമാക്കി ചുരുക്കേണ്ടതാണ്. അടിയന്തരമായി നടത്തേണ്ട പരിപാടികൾ സർക്കാർ നിർദ്ദേശപ്രകാരമുള്ള നിയന്ത്രണങ്ങൾ പാലിച്ച് യൂണിയന്റെ മുൻകൂർ അനുമതിയോടെ മാത്രമേ നടത്താവൂ. കൊറോണ പകർച്ചവ്യാധി നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട് സർക്കാർ നിർദ്ദേശിക്കുന്ന മുൻകരുതലുകൾ കർശനമായി പാലിക്കേണ്ടതും സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്ന ആരോഗ്യ പ്രവർത്തനങ്ങൾക്ക് മാതൃകാപരമായി സഹകരിക്കണമെന്നും യൂണിയൻ കൺവീനർ കെ.എം.സന്തോഷ്‌കുമാർ അറിയിച്ചു.