നെടുംകുന്നം : തേനീച്ച ആക്രമണത്തിൽ നിരവധി പേർക്ക് കുത്തേറ്റു. ഇന്നലെ മാണികുളത്താണ് സംഭവം. സമീപത്ത് വീട് നിർമ്മാണം നടക്കുന്ന സ്ഥലത്തേക്ക് തേനീച്ചകൾ കൂട്ടമായി എത്തുകയും ജോലിചെയ്തിരുന്ന ആളുകളെ കുത്തുകയുമായിരുന്നു. തൊട്ടിക്കൽ രവിന്ദ്രൻ എന്ന ആളിന് നിരവധി കുത്തുകളേറ്റു. തുടർന്ന് അര കിലോമീറ്റർ ദൂരം ഓടിയ ഇയാൾ മുഴവൻ കുഴി പാറകുളത്തിൽ ചാടിയാണ് തേനീച്ചകളിൽ നിന്ന് രക്ഷപ്പെട്ടത്. പിന്നീട് നാട്ടുകാർ ചേർന്ന് ഇയാളെ പാമ്പാടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തേനീച്ച ആക്രമണം പതിവാകുന്നതായി നാട്ടുകാർ പറഞ്ഞു. ഒരാഴ്ച മുൻപ് വഴിയാത്രക്കാരനായ തൊട്ടിക്കൽ കുട്ടപ്പായി എന്ന ആളെ തേനീച്ച കുത്തിയിരുന്നു. ഒരു മാസമായി 12-ഓളം ആളുകൾ ഈച്ചയുടെ അക്രമണത്തിന് ഇരയായിട്ടുണ്ട്. ജനങ്ങളുടെ ജീവന് ഭീഷണി ആകുന്ന തേനിച്ച കൂട് എത്രയും പെട്ടെന്ന് നീക്കം ചെയ്യാനുള്ള നടപടികൾ അധികാരികൾ കൈക്കൊള്ളണമെന്ന് യുവധാര ക്ലബ് ആവശ്യപ്പെട്ടു.