ചങ്ങനാശേരി: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ ചങ്ങനാശേരി ടൗൺ വാർഷിക സമ്മേളനം സംസ്ഥാന പ്രസിഡന്റ് എൻ. സദാശിവൻ നായർ ഉദ്ഘാടനം ചെയ്തു. ടൗൺ കമ്മിറ്റി പ്രസിഡന്റ് മറ്റപ്പള്ളി ശിവശങ്കരപ്പിള്ള അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റിയംഗം ടി. ഇന്ദിരാദേവി, പ്രൊഫ. ടി.ജെ. മത്തായി, ടൗൺ സാംസ്‌കാരിക വേദി കൺവീനർ സലിം മുല്ലശ്ശേരി, വനിതാവേദി കൺവീനർ എൻ. ശാരദാദേവി, കെ.പി. അബ്ദുൽ കരീം, പി. ശോഭനകുമാരി എന്നിവർ പ്രസംഗിച്ചു. കർഷകശ്രീ അവാർഡ് ജേതാവ് തോമസ് കുട്ടംപേരൂരിനെ ആദരിച്ചു. ഭാരവാഹികളായി മറ്റപ്പള്ളി ശിവശങ്കരപ്പിള്ള (പ്രസിഡന്റ്), പി.എൻ. വിജയകുമാർ (സെക്രട്ടറി), ടി. ഇന്ദിരാദേവി (ട്രഷറർ), പ്രൊഫ. ടി.ജെ മത്തായി, പ്രൊഫ. പി.വി. പരമേശ്വരകുറുപ്പ്, പ്രൊഫ. എം.ടി. ഗോപാലകൃഷ്ണൻ (വൈസ് പ്രസിഡന്റുമാർ), കെ.പി. അബ്ദുൽ കരീം, സി.പി. ഓമനകുഞ്ഞമ്മ, ഇ. അബ്ദുൽ റഹ്മാൻകുഞ്ഞ് (ജോ.സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.