കങ്ങഴ: യൂത്ത് കോൺഗ്രസ് കങ്ങഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കൊറോണ ബോധവത്കരണപരിപാടിയും സൗജന്യ മാസ്ക് വിതരണവും കോൺഗ്രസ് മണ്ഡലം സെക്രട്ടറി റഹീം മണിയകുളം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സനു ബാബു അദ്ധ്യക്ഷത വഹിച്ചു. ബിനിൽ ബാബു, മുഹസിൻ ബി. നാസർ, സി.എസ്. അഷ്‌റഫ്, എം.ജെ. ബിനോയി തുടങ്ങിയവർ നേതൃത്വം നൽകി. പത്തനാട് കവല, ഇടയിരിക്കപ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലാണ് പരിപാടി നടത്തിയത്. വ്യാപാര സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും ബോധവത്കരണ പോസ്റ്ററുകൾ പതിപ്പിച്ചു.