പാലാ : കെ.ടി. യു.സി എം പാലാ നിയോജക മണ്ഡലം സമ്മേളനം, പഞ്ചായത്ത് സമ്മേളനങ്ങൾ എന്നിവ 20 ന് മുമ്പായി നടത്താൻ തീരുമാനിച്ചിരുന്നത് മാറ്റിവച്ചതായി നിയോജക മണ്ഡലം പ്രസിഡന്റ് ജോസുകുട്ടി പൂവേലിൽ അറിയിച്ചു.
പാലാ : കടപ്പാട്ടൂർ മഹാദേവക്ഷേത്രത്തിൽ 14 ന് നടക്കേണ്ട സത്സംഗവും പ്രസാദമൂട്ടും വേണ്ടെന്ന് വച്ചു. കൊറോണ വൈറസ് ബാധയെ തുടർന്ന് സർക്കാരിന്റെ സുരക്ഷാ ക്രമീകരണങ്ങളോട് സഹകരിക്കുന്നതിന്റെ ഭാഗമായാണീ നടപടിയെന്ന് സെക്രട്ടറി അറിയിച്ചു.