പാലാ : സെന്റ് തോമസ് കോളേജിലെ ബയോസ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ നേതൃത്വത്തിൽ കൊറോണ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. ദേശീയ ശാസ്ത്രദിനാചരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയുടെ ഉദ്ഘാടനം അരുണാപുരത്ത് മുനിസിപ്പൽ ചെയർപേഴ്‌സൺ മേരി ഡൊമിനിക് നിർവഹിച്ചു. കൗൺസിലർമാരായ സിജു പാലൂപ്പടവൻ, ഷെറിൻതോമസ്, ബയോസ്റ്റാറ്റിസ്റ്റിക്‌സ് മേധാവി ഡോ. കെ.കെ.ജോസ് എന്നിവർ പ്രസംഗിച്ചു. സ്വച്ഛഭാരത് അഭിയാന്റെ ഭാഗമായി വ്യക്തിശുചിത്വം, സാനിട്ടേഷൻ, മാലിന്യനിർമ്മാർജ്ജനം തുടങ്ങിയവ സംബന്ധിച്ച സർവേയും നടത്തി. 300 ലധികം ഭവനങ്ങൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. ലഭിച്ച വസ്തുക്കൾ അപഗ്രഥിച്ച് റിപ്പോർട്ട് സമർപ്പിക്കുമെന്ന് വിദ്യാർത്ഥി പ്രതിനിധികളായ മെൽബിൻ, അയിനേഷ്, എൽബിൻ, അഞ്ജുമരിയ, കൃഷ്ണ, ബ്രിനിറ്റ്, ആൻമരിയ എന്നിവർ അറിയിച്ചു.