കോട്ടയം: കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ സർക്കാർ തീരുമാനം മാനിച്ച് ആഘോഷങ്ങളും, ഉത്സവാഘോഷങ്ങളും, യോഗങ്ങളും ഒഴിവാക്കുകയാണെന്ന് സെക്രട്ടറി ആർ. രാജീവ് അറിയിച്ചു. കോട്ടയം പട്ടണവും സമീപ പ്രദേശങ്ങളും ഉൾക്കൊള്ളുന്ന യൂണിയനിൽ 31 വരെ ജനങ്ങൾ കൂട്ടംകൂടുന്ന പരിപാടികളും, ചടങ്ങുകളും ഒഴിവാക്കും. ശാഖകളിലുള്ള കുടുംബയോഗങ്ങൾ, വാർഷിക യോഗങ്ങൾ തുടങ്ങിയ ചടങ്ങുകൾ മാറ്റിവച്ചും, ഉത്സവം ആഘോഷങ്ങൾ ആചാരപരമായ ചടങ്ങുകൾ മാത്രം നടത്തിയും സഹകരിക്കണമെന്നും യോഗം പ്രവർത്തകർ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.