പൊൻകുന്നം : കൊറോണ ഭീഷണിയെ തുടർന്ന് യാത്രക്കാർ കുറഞ്ഞതിനാൽ സർവീസ് ബസുകൾ പ്രതിസന്ധിയിൽ. എല്ലാ റൂട്ടുകളിലും യാത്രക്കാരുടെ കുറവുള്ളതായി ജീവനക്കാർ പറയുന്നു. യാത്രക്കാർ കുറവായതിനാൽ പൊൻകുന്നം ഡിപ്പോയിൽ രണ്ട് സർവീസുകൾ റദ്ദാക്കി. പാലാ-പൊൻകുന്നം- മുണ്ടക്കയം ചെയിൻ സർവീസും , പുനലൂർ സർവീസുമാണ്‌ നിറുത്തിയത്. പ്രതിദിനം ഡിപ്പോയ്ക്ക് 75000 രൂപ വരുമാന നഷ്ടമുണ്ട്.
പൊൻകുന്നം- ചങ്ങനാശേരി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്ക് കളക്ഷൻ പകുതിയിലേറെ കുറഞ്ഞു. പ്രതിദിനം 8500 രൂപവരെ കിട്ടിയിരുന്നിടത്ത് ഇപ്പോൾ 3500 രൂപയായി.