പൊൻകുന്നം: ദേശീയപാതയിൽ ചേപ്പുംപാറയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാർയാത്രികനായ ഒരാൾക്ക് പരിക്ക്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു അപകടം. കോട്ടയത്ത് നിന്ന് വളം കയറ്റി കട്ടപ്പനയ്ക്ക് പോകുകയായിരുന്ന ലോറിയും എതിർദിശയിൽ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാർ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. പൊൻകുന്നം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.