വൈക്കം: വിവിധ മുന്നണികളിൽ പ്രവർത്തിക്കുന്ന കേരള കോൺഗ്രസ്സുകൾ ഒന്നിച്ച് പ്രവർത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന തിരിച്ചറിവാണ് പി. ജെ. ജോസഫ്, സി. എഫ്. തോമസ് നേതൃത്വം നൽകുന്ന യഥാർത്ഥ കേരള കോൺഗ്രസിലേക്ക് ജോണി നെല്ലൂർ ഉൾപ്പെടെയുള്ള നേതാക്കന്മാരും പ്രവർത്തകരും കടന്നുവന്നതെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അജിത്ത് മുതിരമല പറഞ്ഞു.
കേരള കോൺഗ്രസ് (എം) വൈക്കം നിയോജക മണ്ഡലം പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് പോൾസൺ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം അഡ്വ. പി. സി. മാത്യു, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഷിജു പാറേടുക്കിൽ, അഡ്വ. ജെയിംസ് കടവൻ, കെ. എം. പൗലോസ്, സി. ജെ. ജോൺ, ജോസ് വേലിക്കകം, സിറിൾ ജോസഫ്, കെ. എസ്. ബിജുമോൻ, സിന്ധു സജീവൻ എന്നിവർ പ്രസംഗിച്ചു.