തിരുവാർപ്പ് : കൊറോണയെ ചെറുക്കുന്നതിന്റെ ഭാഗമായി തിരുവാർപ്പ് പഞ്ചായത്ത് പരിധിയിൽ ഭിക്ഷാടനവും ചാരിറ്റിയുടെ പേരിൽ നടക്കുന്ന പണ പിരിവുകളും നിരോധിക്കണമെന്ന് പഞ്ചായത്ത് അധികാരികളോട് യൂത്ത് കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.ഭാരവാഹികളായ ലിജോ പാറെക്കുന്നുംപുറം, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എമിൽ വാഴത്ര, സോണി മണിയാംകേരി, അശ്വവിൻ മണലേൽ എന്നിവരുടെ നേതൃത്വത്തിൽ നിവേദനം നൽകും.