കടുത്തുരുത്തി: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം കടുത്തുരുത്തി യൂണിയന്റെ ശാഖകളിലെ പരിപാടികളും, കുടുംബയോഗങ്ങളും, സത്കാര ചടങ്ങുകളും മാറ്റിവയ്ക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും സെക്രട്ടറി എൻ.കെ. രമണൻ അറിയിച്ചു.