ചങ്ങനാശേരി : വാഴപ്പള്ളി പഞ്ചായത്ത് ഒന്നാം വാർഡിലെ തൂപ്രം പാടശേഖരത്തിൽക്കൂടി കടന്നു പോകുന്ന വെള്ളേക്കളം പ്ലാംപറമ്പ് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് എൻ.ഡി.എ തുരുത്തി മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് റോഡിനായി അനുവദിച്ച 40 ലക്ഷം രൂപ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ലാപ്‌സാക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് പ്രതിഷേധ സമരം നടത്താൻ യോഗം തീരുമാനിച്ചു. ബിജു മങ്ങാട്ടുമഠം, രാജീവ് ക്യഷ്ണൻ, ഗോപകുമാർ, ഷൈജു മുളയ്ക്കാം തുരുത്തി,റെജികുമാർ തുടങ്ങിയവർ സംസാരിച്ചു.