നെടുംകുന്നം : സഞ്ചീവനി - പൊങ്ങൻപാറകുളങ്ങര റോഡ് തകർന്ന് തരിപ്പണമായിട്ടും അധികൃതർ കണ്ടഭാവം നടിക്കുന്നില്ല. പഞ്ചായത്തിലെ 11, 12 വാർഡുകളിലൂടെ കടന്നു പോകുന്ന പ്രധാന റോഡാണിത്. സഞ്ചീവനി-പൊങ്ങൻപാറകുളങ്ങര റോഡ്, ചേലക്കൊമ്പ്-കാവനാൽക്കടവ് റോഡിനെയും, പുന്നവേലി-നെടുംകുന്നം റോഡിനെയും ബന്ധിപ്പിക്കുന്ന എളുപ്പവഴിയാണിത്. ഒന്നര കിലോമീറ്ററോളം ദൂരമുള്ള റോഡ് കാലപ്പഴക്കത്താൽ ടാറിംഗ് തകർന്ന് കല്ലും മണ്ണും നിറഞ്ഞു കിടക്കുകയാണ്. കാൽനടയാത്ര പോലും അസാദ്ധ്യമായി. റോഡ് പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ അധികൃതരെ സമീപിച്ചെന്ന് നാട്ടുകാർ പറഞ്ഞു.
ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നു
ഓടകളില്ലാത്തതിനാൽ മഴ വെള്ളം കെട്ടിക്കിടക്കും