മുണ്ടക്കയം : എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയന്റെ കീഴിലുള്ള എല്ലാ ശാഖകളിലേയും ക്ഷേത്രങ്ങളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും പൊതുജന സമ്പർക്കമുള്ള എല്ലാ പരിപാടികളും ആഘോഷങ്ങളും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ നിറുത്തിവയ്ക്കാൻ യൂണിയൻ കൗൺസിൽ തീരുമാനിച്ചു. ഉൽസവ പരിപാടികൾ ക്ഷേത്ര ചടങ്ങുകൾ മാത്രമാക്കി ചുരുക്കണം. ഇന്ന് നടത്താനിരുന്ന ശാഖാ സെക്രട്ടറിമാർക്കുള്ള പ്രതിമാസ അവലോകന യോഗവും മാറ്റിവച്ചു. അടിയന്തിരമായി നടത്തേണ്ട പരിപാടികൾ സർക്കാർ നിർദ്ദേശപ്രകാരമുള്ള നിയന്ത്രണങ്ങൾ പാലിച്ച് നടത്തണമെന്നും യൂണിയൻ സെക്രട്ടറി അഡ്വ.പി ജീരാജ് അറിയിച്ചു.