പാലാ : ഐങ്കൊമ്പ് പാറേക്കാവ് ദേവീക്ഷേത്രത്തിൽ മീനഭരണി ഉത്സവം 23 ന് കൊടിയേറി 28 ന് ആറാട്ടോടെ സമാപിക്കും. തന്ത്രി കുരുപ്പക്കാട്ടില്ലം നാരായണൻ നമ്പൂതിരി, മേൽശാന്തി വേണുനമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിലാണ് ഉത്സവ ചടങ്ങുകൾ. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഉത്സവ ചടങ്ങുകൾ മാത്രമേ ഉണ്ടായിരിക്കൂ. 28 ന് നടത്താനിരുന്ന പെങ്കാലയും പ്രസാദമൂട്ടും ഏപ്രിൽ 23 പത്താമുദയദിനത്തിൽ നടക്കും. വിപുലമായ ആറാട്ട് എഴുന്നള്ളത്ത് ഉണ്ടാകില്ല.